ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പക്ക് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അവസാന പൊതുകൂടിക്കാഴ്ചയില്‍ ആദരവര്‍പ്പിക്കാന്‍ മൂന്നര ലക്ഷത്തോളം ജനങ്ങളാണ് എത്തിയത്. സഭയെ നയിക്കാന്‍ കഴിഞ്ഞതില്‍ നന്ദി പ്രകടിപ്പിച്ച മാര്‍പാപ്പ സന്തോഷത്തോടൊപ്പം വിഷമങ്ങളും തന്റെ കാലത്ത് നേരിടേണ്ടിവന്നതായി കൂട്ടിച്ചേര്‍ത്തു. കടല്‍ക്ഷോഭങ്ങളെയും കൊടുങ്കാറ്റുകളെയും അതിജീവിച്ച ചില അവസരങ്ങളില്‍ ദൈവം ഉറങ്ങുന്നതുപോലെ തോന്നിയെന്നും വിടവാങ്ങല്‍ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. തന്നോടു കാണിച്ച സ്‌നേഹം സഭയില്‍ കൂടുതല്‍ പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 28ന് വത്തിക്കാനിലെ ഔദ്യോഗിക വസതിയില്‍ [...]
The post മാര്‍പാപ്പയ്ക്ക് വിശ്വാസി സമൂഹത്തിന്റെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് appeared first on DC Books.