ചാവേര്‍ ആക്രമണ ഭീഷണിയുണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി കൊച്ചിയിലെത്തി. രാവിലെ 7.40 ഓടെയാണ് ഭീഷണിയുണ്ടായിരുന്ന മുംബൈ- കൊച്ചി എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി നെടുമ്പാശേരിയിലെത്തിയത്. യാത്രക്കാരെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പുറത്തേയ്ക്കു വിട്ടത്. ബാഗേജുകളും വിശദപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധന മണിക്കൂറുകള്‍ നീണ്ടു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ചാവേര്‍ ബോംബ് ഭീഷണിയെത്തുടര്‍ന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പരിശോധനകള്‍ തുടരും. ബോംബ് സ്‌ക്വാഡിനെയും ദ്രുതകര്‍മസേനയെയും കൊച്ചി വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്. പാര്‍ക്കിങ് മേഖലയിലും വിമാനത്താവളത്തിനു പുറത്തുമായി പൊലീസിനെയും വിന്യസിച്ചു. […]
The post ചാവേര്‍ ഭീഷണിയുണ്ടായിരുന്ന വിമാനം സുരക്ഷിതമായി കൊച്ചിയിലെത്തി appeared first on DC Books.