വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഗുരുവായൂര്‍ ക്‌ഷേത്രം യോഗീശ്വരനായ ശ്രീകൃഷ്ണ ഭഗവാന്റെ വൃന്ദാവനമോ ദ്വാരകയോ മഥുരയോ വൈകുണ്ഠമോ ഇതെല്ലാമോ ആണ്. അനുഭവങ്ങളാണ് ജീവിതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം എന്നു വിശ്വസിക്കുന്ന കഥാകൃത്ത് ഉണ്ണികൃഷ്ണന്‍ പുതൂരും ഒരു തികഞ്ഞ ഗുരുവായൂരപ്പ ഭക്തനായിരുന്നു. ഭഗവാന്റെ പൊന്നുതിരുമേനിയില്‍ ചാര്‍ത്താന്‍ അദ്ദേഹത്തിന്റെ ഭാവനയും തൂലികയും ചേര്‍ന്ന് മെനഞ്ഞെടുത്ത മാലയാണ് ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല എന്ന പുസ്തകം. ഗുരുവായൂര്‍ മഹാക്‌ഷേത്രം ലോകത്തിന്റെ പാവനമായ ഹൃദയവും ഗുരുവായൂരപ്പന്‍ ലോകത്തിന്റെ ജീവാത്മാവും പരമാത്മാവുമാണെന്നുമുള്ള വിശ്വാസികളുടെ തത്ത്വത്തെ പുരസ്‌കരിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ മിത്തുകളുടെ […]
The post ഗുരുവായൂരപ്പന് ചാര്‍ത്താന്‍ കഥയുടെ കുന്നിക്കുരുമാല appeared first on DC Books.