ആന്ധ്ര-ഒഡീഷ തീരത്ത് വീശിയടിച്ച ഹുദ്ഹുദിന് പിന്നാലെ ഗുജറാത്തിന്റെ തീരപ്രദേശങ്ങളിലേക്ക് ‘നിലോഫര്‍’ ചുഴലിക്കാറ്റെത്തുന്നു. അറബിക്കടലില്‍ രൂപംകൊണ്ട നിലോഫര്‍ ഒക്ടോബര്‍ 31ന് രാവിലെ കരയിലെത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 100-110 കി.മീറ്റര്‍ വേഗത്തിലത്തെുന്ന കാറ്റ് 125 കി.മീറ്റര്‍ വരെ ശക്തി പ്രാപിച്ചേക്കും. ശക്തിയേറിയ ചുഴലിക്കാറ്റായി മാറിയ നിലോഫര്‍ തുടക്കത്തില്‍ വടക്കോട്ട് നീങ്ങിയ ശേഷം വടക്കു കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ച് ഗുജറാത്ത് തീരത്ത് 31ന് രാവിലെ അഞ്ചരയോടെ കരതൊടും. നിലോഫറിന് മുന്നോടിയായി ഗുജറാത്തിലെ തീരദേശ ജില്ലകളായ സൗരാഷ്ട്രയിലും […]
The post നിലോഫര്‍ ഒക്ടോബര്‍ 31ന് തീരത്തെത്തും appeared first on DC Books.