ടി.പി.ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകളില്‍ സിബിഐ അന്വേഷണം നടത്തേണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു കേസുകളും സിബിഐ ഏറ്റെടുക്കണമെന്നു കേരള സര്‍ക്കാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ നിര്‍ദേശം വിശദമായി പരിശോധിച്ചു സിബിഐയുമായി ചര്‍ച്ച ചെയ്‌തെന്നും സിബിഐ അന്വേഷണത്തിനു പ്രസക്തിയില്ലെന്നാണു കരുതുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും പതിനാലു വര്‍ഷം പഴക്കമുള്ള ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും കേരള പൊലീസ് വിശദമായ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിച്ചതാണ്. സിബിഐ അന്വേഷണം കൊണ്ടു കാര്യമായ പ്രയോജനം ഇനിയുണ്ടാവില്ലെന്നാണ് പ്രധാനമന്ത്രിയുടെ […]
The post ടി.പി വധക്കേസില്‍ സിബിഐ അന്വേഷണമില്ലെന്ന് കേന്ദ്രം appeared first on DC Books.