ആര്‍. നരേന്ദ്രപ്രസാദ് സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തനായ ആര്‍. നരേന്ദ്രപ്രസാദ് 1945ല്‍ മാവേലിക്കരയിലാണ് ജനിച്ചത്. വിവിധ കോളജുകളില്‍ അധ്യാപകനായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു. കുട്ടിക്കാലത്തുതന്നെ സാഹിത്യത്തില്‍ താത്പര്യമുള്ള വ്യക്തിയായിരുന്നു. കോളേജില്‍ പഠനകാലത്ത് കുറേ കവിതകളും എഴുതി. കോളേജധ്യാപകനായപ്പോള്‍ കൂടുതല്‍ ഗൗരവബുദ്ധിയോടെ സാഹിത്യപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള നാട് വാരിക എന്നീ വാരികകളില്‍ പുതിയ സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് ലേഖനങ്ങള്‍ എഴുതിയിരുന്നു. തുടര്‍ന്ന് നരേന്ദ്രപ്രസാദ് നാടകരംഗത്തേക്ക് ചുവടുമാറി. അതിന് ശേഷം […]
The post ചരമവാര്‍ഷിക ദിനം appeared first on DC Books.