പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ പശ്ചിമഘട്ട പ്രദേശങ്ങളെ വരും തലമുറയ്ക്കുവേണ്ടി എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന് ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി.ഉമ്മന്‍ പറഞ്ഞു. കേരള ശാസ്ത്ര ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച സിംപോസിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അഭിമാനസ്തംഭമാണ് പശ്ചിമഘട്ട മലനിരകള്‍. ഇതുവരെ ചെയ്തതില്‍നിന്നും വ്യത്യസ്തമായി ജനങ്ങള്‍ക്ക് സ്വീകാര്യമായ രീതിയില്‍ എന്തെങ്കിലും പശ്ചിമഘട്ടത്തിനുവേണ്ടി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ സംസ്ഥാനത്തിന്റെ വരുമാനം കുറയുന്നത് പാരിസ്ഥിതികവിഭവങ്ങള്‍ സംരക്ഷിക്കാത്തതുകൊണ്ടാണെന്ന് സിംപോസിയത്തില്‍ പങ്കെടുത്തുകൊണ്ട് ഗാഡ്ഗില്‍ കമ്മിറ്റി അംഗം വി.എസ്. വിജയന്‍ […]
The post വരും തലമുറയ്ക്കുവേണ്ടി പശ്ചിമഘട്ടം സംരക്ഷിക്കണം: ഡോ.ഉമ്മന്‍ വി.ഉമ്മന്‍ appeared first on DC Books.