കപടസദാചാരത്തെ വിമര്‍ശിക്കുന്ന ശക്തമായ സന്ദേശങ്ങളാണ് പ്രൊഫ. കെ.വി.തോമസിന്റെ നര്‍മ്മങ്ങളെന്ന് മന്ത്രി അനൂപ് ജേക്കബ്. പ്രൊഫ.കെ.വി.തോമസ് എഴുതിയ കുമ്പള്ങ്ങി കാലിഡോസ്‌കോപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ ചിന്തിപ്പിക്കുന്നതും പ്രസ്‌ക്തവുമാണ് കെ.വി.തോമസിന്റെ നിരീക്ഷണങ്ങള്‍. സ്വന്തം ഗ്രാമമായ കുമ്പളങ്ങിയെ എല്ലാകൃതികളിലും പരാമര്‍ശിച്ചുകൊണ്ട് ആ ദേശത്തെ കെ.വി.തോമസ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് ക്ഷണിച്ചുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിച്ചു. കുമ്പളങ്ങി കാലിഡോസ്‌കോപ്പ് എന്ന പുസ്തകം വക്കം പുരുഷോത്തമന്‍ പ്രകാശിപ്പിച്ചു. ഡി ബാബുപോള്‍ ഏറ്റുവാങ്ങി. […]
The post കെ.വി.തോമസിന്റെ നര്‍മ്മം കപടസദാചാരത്തെ വിമര്‍ശിക്കുന്നു: അനൂപ് ജേക്കബ്ബ് appeared first on DC Books.