വിവര്‍ത്തനങ്ങളില്‍ നിന്ന് സംസ്‌കാരത്തെ നഷ്ടപ്പെടുത്തരുതെന്ന് ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു. അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച വിവര്‍ത്തന ശില്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. മലയാള പുസ്തകങ്ങളുടെ ഹിന്ദി വിവര്‍ത്തനങ്ങള്‍ പുറത്തിറങ്ങാന്‍ വൈകുന്നതാണ് മലയാളത്തിലെ പല എഴുത്തുകാര്‍ക്കും ജ്ഞാനപീഠം വൈകുന്നതിനു കാരണമെന്നും ജാന്‍സി ജെയിംസ് പറഞ്ഞു. മൂലകൃതിയുടെ സത്ത നഷ്ടപ്പെടാതെ തര്‍ജ്ജമ നിര്‍വ്വഹിക്കാന്‍ വിവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ പറഞ്ഞു. റൈറ്റ്, റേറ്റ്, റോയല്‍റ്റി എന്നിങ്ങനെ മൂന്ന് ‘ആര്‍’ ആണ് ഇന്ന് തര്‍ജ്ജമയ്ക്കുള്ള […]
The post തര്‍ജ്ജമകളില്‍ നിന്ന് സംസ്‌കാരം നഷ്ടപ്പെടരുത്: ഡോ.ജാന്‍സി ജെയിംസ് appeared first on DC Books.