അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ നാലാമത് എ. അയ്യപ്പന്‍ സ്മാരക കവിതാ പുരസ്‌കാരത്തിന് കെ.ആര്‍.ടോണിയുടെ പ്ലമേനമ്മായി എന്ന പുസ്തകം അര്‍ഹമായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കുരീപ്പുഴ ശ്രീകുമാര്‍ ചെയര്‍മാനായ ജൂറിയാണ് കെ.ആര്‍.ടോണിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. നവംബര്‍ 28ന് വൈകീട്ട് അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന എ. അയ്യപ്പന്‍ അനുസ്മരണ സമ്മേളനത്തില്‍ കവി ആറ്റൂര്‍ രവിവര്‍മ്മ പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാരം പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ കുരീപ്പുഴ ശ്രീകുമാര്‍, അംഗങ്ങളായ മ്യൂസ് മേരി […]
The post എ അയ്യപ്പന്‍ പുരസ്‌കാരം കെ.ആര്‍.ടോണിക്ക് appeared first on DC Books.