അസാധരണമായ ആത്മ ബലത്തോടെ ജീവിതത്തില്‍ മുന്നേറിയ കൃപ്റ്റന്‍ സി.പി കൃഷ്ണന്‍ നായരുടെ ആത്മ കഥയാണ് ‘കൃഷ്ണ ലീല’. പുതിയ പദ്ധതികള്‍ സ്വപ്‌നം കാണാനും അവ ആവിഷ്‌കരിക്കാനുമുള്ള മനുഷ്യന്റെ ദീര്‍ഘവും കഠിനാധ്വാനം നിറഞ്ഞതുമായ നാള്‍വഴികളുടെ രേഖ കൂടിയാണിത്. ഇതുവരെയും വായിച്ച ആത്മകഥകളില്‍ നിന്നെല്ലാം വൃത്യസ്ഥമായ ഒരു അനുഭവലോകത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം വായനക്കാരന് സമ്മാനിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ നാലാമത് പതിപ്പ് പുറത്തിറങ്ങി. കണ്ണൂര്‍ ജില്ലയിലെ കുന്നാവില്‍ എന്ന സ്ഥലത്ത് അപ്പന്‍ നായരുടെയും മാധവിയമ്മയുടെയും മകനായി ജനിച്ച്, വടക്കേമലബാറിലെ [...]
The post ‘കൃഷ്ണ ലീല’ ഒരു അസാധാരണ ജീവിതത്തിന്റെ കഥ appeared first on DC Books.