ചിദംബരം അവതരിപ്പിച്ച ബജറ്റ് ജനകീയമോ ജനദ്രോഹപരമോ എന്ന ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്കിടയിലും എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം ഇത്തവണത്തേത് സ്ത്രീപക്ഷം ചായുന്ന ബജറ്റാണെന്നതാണ്. വനിതകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹിയിലേക്കുള്ള അടുത്ത യാത്ര സ്ത്രീകളിലൂടെയേ സാധ്യമാവൂ എന്ന് യു.പി.എയ്ക്ക് ബോധ്യമായിരിക്കുന്നു. ധനമന്ത്രി പ്രഖ്യാപിച്ചതുപോലെ ആരുടെയും തുണയില്ലാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാനുള്ള പദ്ധതിയിലേക്ക് ആദ്യചുവട് വെയ്ക്കാന്‍ സഹായകമാവുന്നതാണ് പുതിയ ബജറ്റ്. നിര്‍ഭയ എന്നുപേരിട്ടിരിക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയ്ക്ക് 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ശിശു, [...]
The post സ്ത്രീപക്ഷം ചായുന്ന ബജറ്റ് appeared first on DC Books.