വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരനായ ചാള്‍സ് ഡിക്കന്‍സിന്റെ മികച്ച സൃഷ്ടികളില്‍ ഒന്നാണ് ഗ്രേറ്റ് എക്‌സ്പറ്റേഷന്‍സ്. പൊള്ളയായ സ്വപ്‌നങ്ങളില്‍ നിന്നും മാറി ഒരു ഉത്തമ വ്യക്തിത്വത്തിനുടമയായി മാറുന്ന പിപ്പിന്റെ വളര്‍ച്ചയിലൂടെയാണ് ഗ്രേറ്റ് എക്‌സ്പറ്റേഷന്‍സ് പുരോഗമിക്കുന്നത്. പുസ്തകത്തിന്റെ സംഗ്യഹീത പുനരാഖ്യാനമാണ് മഹനീയ പ്രതീക്ഷകള്‍. അച്ഛനും അമ്മയും നഷ്ടപ്പെട്ടതിനാല്‍ സഹോദരി മിസ്സിസ് ജോയുടെ സംരക്ഷണത്തിലാണ് പിപ്പ് വളര്‍ന്നത്. അര്‍ഹിക്കാത്ത കുറ്റബോധവും വലിയ പ്രതീക്ഷകളുമായി നീങ്ങുന്ന പിപ്പും കുറ്റവാളിയില്‍നിന്നു മനുഷ്യനിലേക്കു നീങ്ങാനാശിക്കുന്ന ആബേല്‍ മാഗ്വിച്ചും ആരോടെന്നില്ലാതെ പകതീര്‍ക്കുന്ന സ്ത്രീകളും തീര്‍ക്കുന്ന കഥാലോകമാണ് മഹനീയ പ്രതീക്ഷകള്‍ […]
The post തലമുറകള്‍ നെഞ്ചിലേറ്റിയ മഹനീയ പ്രതീക്ഷകള്‍ appeared first on DC Books.