റയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചു എന്ന കേരളത്തിന്റെ പരാതി പരിഹരിക്കാന്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പുനല്‍കി. യു.ഡി.എഫ് മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കുമാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കിയത്. ബജറ്റില്‍ കേരളത്തെ അവഗണിച്ചതിലുള്ള പ്രതിഷേധമറിയിക്കാനായി മന്ത്രിമാരും എം.പിമാരും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. പാര്‍ലമെന്റില്‍ പ്രധാന മന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. റയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള അവഗണന കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഡല്‍ഹിയിലേക്കു പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.മാര്‍ച്ച് 3ന് [...]
The post റയില്‍വേ ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി appeared first on DC Books.