പണ്ട് പണ്ട്… എന്നുവെച്ചാല്‍ അമ്പത്തിനാലാണ്ടുകള്‍ പണ്ട്… കേരളത്തില്‍ അറബിപ്പൊന്നെന്ന പേരില്‍ വ്യാജ സ്വര്‍ണവ്യാപാരം തഴച്ചുനിന്നിരുന്ന കാലം… മലയാളത്തില്‍ അറിയപ്പെട്ടു വരുന്ന രണ്ട് യുവസാഹിത്യകാര്‍ വ്യാജവ്യാപാരത്തിലിറങ്ങി കുറച്ച് പണമുണ്ടാക്കാന്‍ തീരുമാനിക്കുന്നു… വഴിയിലെവിടോ അതിനുള്ള ധൈര്യം കൈമോശം വന്ന അവര്‍ തങ്ങളുടെ വഴി ഇതല്ലെന്ന് മനസ്സിലാക്കി. അറബിപ്പൊന്നിന്റെ പിന്നാമ്പുറങ്ങളിലെ ജീവിതം ആധാരമാക്കി ഒരു ക്രൈം നോവല്‍ എഴുതാന്‍ അവര്‍ തീരുമാനിച്ചു. പിന്നീട് ക്രൈം തന്നെയാവണമെന്നില്ല എഴുതുന്നതെന്ന് തീരുമാനിച്ചു. മലയാള സാഹിത്യത്തിലെ ആ ആദ്യ കൂട്ടായ്മയില്‍നിന്ന് അറബിപ്പൊന്ന് എന്ന നോവല്‍ പൂര്‍ത്തിയായി. [...]
The post സാഹിത്യത്തിലെ ആദ്യ ഇരട്ട സംരംഭം appeared first on DC Books.