സിനിമകള്‍ക്ക് കളക്ഷന്‍ കുറയുന്ന മാസമാണ് ഫെബ്രുവരി എന്ന് സിനിമാ പണ്ഡിതര്‍ പറയാറുണ്ടെങ്കിലും 2013ലെ ഫെബ്രുവരി അത്ര മോശമായില്ല. ജനുവരി റിലീസായ റോമന്‍സ് ഫെബ്രുവരി മാസത്തെ സജീവമാക്കിയപ്പോള്‍ നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്കായി രണ്ട് സിനിമകള്‍ തിയേറ്ററിലെത്തി. സെല്ലുലോയ്ഡും ഷട്ടറും തിയേറ്ററുകളില്‍ മോശമാവുന്നില്ല എന്നതും ആശ്വാസം പകരുന്ന വസ്തുത തന്നെ. 16 ചിത്രങ്ങള്‍ റിലീസായ ജനുവരിക്കു പിന്നാലേ ഫെബ്രുവരി 8ന് മൂന്നു ചിത്രങ്ങള്‍ ചിത്രങ്ങള്‍ തിയേറ്ററിലെത്തി. ഡ്രാക്കുള, നത്തോലി ഒരു ചെറിയ മീനല്ല, ഒരു നേരിന്റെ നൊമ്പരം എന്നിവ. [...]
The post 11ല്‍ രണ്ട് മികച്ചതുമായി ഫെബ്രുവരി സിനിമകള്‍ appeared first on DC Books.







