ഗാങ്സ്റ്ററിനു ശേഷം ആഷിക്ക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് റാണിപദ്മിനി. ചരിത്ര സിനിമയാണെന്നൊന്നും വിചാരിക്കണ്ട. അപരിചിതരായ രണ്ട് സ്ത്രീകളുടെ യാത്രയുടെ കഥയാണ് ആഷിക്ക് റാണിപദ്മിനിയിലൂടെ പറയുന്നത്. ഇവരില്‍ പത്മിനിയായി മഞ്ജു വാര്യരും റാണിയായി റിമയും അഭിനയിക്കുന്നു. കൊച്ചിയില്‍ തുടങ്ങി ഡല്‍ഹി വഴി ഹിമാചലില്‍ അവസാനിക്കുന്ന യാത്രയാണ് റാണി പത്മിനിമാരുടേത്. നായകന്‍ ഇല്ലാത്ത ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ശ്യാം പുഷ്‌ക്കരനാണ്. ജനുവരിയില്‍ ഈ ത്രില്ലറിന്റെ ചിത്രീകരണം ആരംഭിക്കും.
The post മഞ്ജു വാര്യരും റീമാ കല്ലിങ്കലും ഒന്നിക്കുന്ന റാണിപദ്മിനി appeared first on DC Books.