ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പ് (ഉദ്ദേശം 1000-930) യറുസലേമിലെ പ്രബലനായ രാജാവായിരുന്നു ജ്ഞാനിയും നീതിമാനും കവിയുമായ സോളമന്‍. അദ്ദേഹത്തിന്റെ ജ്ഞാനത്തെയും നീതിബോധത്തെയും അമാനുഷിക കഴിവുകളെക്കുറിച്ചും പറ്റി മധ്യേഷ്യയില്‍ പ്രചരിച്ചിരുന്ന നിരവധി കഥകളുണ്ട്. അദ്ദേഹത്തിന് പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു, ആകാശത്തിലൂടെ വായൂവേഗത്തില്‍ പായുന്ന ഒരു മാന്ത്രികപ്പരവതാനി അദ്ദേഹത്തിനുണ്ടായിരുന്നു, ഭൂതപ്രേതാദികള്‍ അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായിരുന്നു… ഇങ്ങനെ നീളുന്നു ഈ ഐതിഹ്യങ്ങള്‍. യഹൂദരുടെ പ്രാചീന ചരിത്രമായ ബൈബിള്‍ പഴയനിയമത്തിലും ക്രിസ്ത്യാനികളുടെ പുതിയ നിയമത്തിലും ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടിലെ ഖുര്‍ആനിലും സോളമന്റെ കഥകളുണ്ട്. […]
The post സോളമന്റെ അത്ഭുത കഥകള്‍ appeared first on DC Books.