സമ്പന്നര്‍ക്കുള്ള പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എന്നെപ്പോലുള്ളവര്‍ക്കു സബ്‌സിഡിക്ക് അര്‍ഹതയുണ്ടോ എന്ന കാര്യത്തിലാണു രാജ്യം ഇനി പ്രധാന തീരുമാനത്തിലെത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയനേതൃത്വത്തിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ സങ്കീര്‍ണമായ തീരുമാനങ്ങളും ലളിതമാകുമെന്ന് മന്ത്രി പറഞ്ഞു. പന്ത്രണ്ട് സിലിണ്ടറുകളാണ് ഇപ്പോള്‍ ഓരോ വര്‍ഷവും സബ്‌സിഡിയോടെ നല്‍കുന്നത്.
The post സമ്പന്നര്‍ക്കുള്ള പാചകവാതക സബ്‌സിഡി നിര്‍ത്താന്‍ ആലോചന appeared first on DC Books.