വര്‍ത്തമാനപ്പത്രങ്ങള്‍ കൂട്ടത്തോടെ ചാനല്‍ രംഗത്തേക്ക് ചേക്കേറുന്നതിനിടയില്‍ വേറിട്ട പരീക്ഷണവുമായി ഇന്ത്യാവിഷന്‍. പ്രസിദ്ധീകരണ രംഗത്ത് ഒരു കൈ നോക്കാനാണ് ചാനലിന്റെ തീരുമാനം. ആദ്യം മാസിക തുടങ്ങി പിന്നീട് വാരികയാക്കാനാണ് ഇന്ത്യാവിഷന്റെ തീരുമാനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ബി.സന്തോഷിനാണ് ഇന്ത്യാവിഷന്‍ മാഗസിന്റെ എഡിറ്റോറിയല്‍ ചുമതല. ചാനലിലൂടെ പുറത്തുവരുന്ന വാര്‍ത്തകളുടെ വിശദാംശങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാവും മാസിക തയ്യാറാക്കുന്നത്. പ്രേക്ഷകര്‍ക്ക് പരിചിതരായ മാധ്യമപ്രവര്‍ത്തകരുടെ കോളങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ച് മാഗസിനെ വ്യത്യസ്തമാക്കാനാണ് ലക്ഷ്യമിടുന്നത്. മനോരമയും മാതൃഭൂമിയും ദൃശ്യ മാധ്യമ രംഗത്ത് അരങ്ങേറിയ സാഹചര്യത്തില്‍ സ്വന്തമായി ഒരു [...]
The post ഇന്ത്യാവിഷന്‍ പ്രസിദ്ധീകരണ രംഗത്തേക്ക് appeared first on DC Books.