കേരളത്തിലെ തനതു സംഗീതരൂപമായ ‘സോപാനസംഗീതം’പോലെ ബംഗാളിലെ തനതു സംഗീതരൂപമാണ് ‘രവീന്ദ്രസംഗീതം’ അഥവാ ബംഗാളിയില്‍ ‘രബീന്ദ്രസംഗീതം’ എന്നുച്ചരിക്കുന്ന സെമിക്ലാസിക്കല്‍ സംഗീതരൂപം. വിശ്വമഹാകവിയും സംഗീതജ്ഞനുമായ രവീന്ദ്രനാഥ ടാഗോറിന്റെ മനോജ്ഞങ്ങളും ഉജ്വലങ്ങളുമായ കവിതാശില്‍പങ്ങളെ ഇപ്രകാരമൊരു സംഗീത രൂപമാക്കി മാറ്റിയത് അദ്ദേഹം തന്നെയാണ്. ടാഗോറിന്റെ ഗീതാഞ്ജലി, ഗീതമാല്യ, പൂജ, കല്‍പന, ചണ്ഡാലിക, ഫാല്‍ഗുനി, അരൂപ്രതന്‍, മുക്തധാര, ഗീതാലി, തുടങ്ങിയ സമാഹാരങ്ങളിലെ തിരഞ്ഞെടുത്ത കവിതകളാണ് രബീന്ദ്രസംഗീതരൂപത്തിലാക്കിയിട്ടുള്ളത്. ഭാരതത്തിലെ സംഗീതജ്ഞര്‍ സംഗീതശില്‍പങ്ങളിലെ സാഹിത്യഭംഗി വെളിവാക്കാതെ ആലാപനത്തിന് അമിതപ്രാധാന്യം നല്‍കുന്നതില്‍ ടാഗോര്‍ അസന്തുഷ്ടനായിരുന്നു. ഈ അസന്തുഷ്ടിയെക്കുറിച്ച് അദ്ദേഹം [...]
The post രവീന്ദ്രഗീതങ്ങള്‍ മലയാളത്തില്‍ appeared first on DC Books.