പാലക്കാട് ചേര്‍പ്പുളശ്ശേരിക്കടുത്ത് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം ആറായി. പന്നിയാംകുറിശ്ശിയില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കശാലയ്ക്കാണ് ഉച്ചക്ക് 12.15ന് തീപിടിച്ചത്. രണ്ടു പേരുടെ മൃതദേഹം സംഭവസ്ഥലത്തു നിന്ന് തന്നെ കണ്ടെത്തി. മൂന്നുപേര്‍ ആശുപത്രിയിലേയ്ക്കുള്ള വഴിയിലും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ചെര്‍പ്ലശ്ശേരി സ്വദേശി സദന്‍, താഴത്തേതില്‍ മുസ്തഫ,നെല്ലിയതാഴെയില്‍ മുസ്തഫ, പാലത്തിങ്കല്‍ സുകുമാരന്‍, ചേരിക്കാട്ടില്‍ സുരേഷ്, കൊങ്ങായില്‍ സുരേന്ദ്രന്‍ എന്നിവരാണ് മരണമടഞ്ഞത്. പന്നിയാംകുറിശ്ശി ഔക്കന്‍ മുഹമ്മദ്ദിന്റെ പേരിലുള്ളതാണ് പടക്ക നിര്‍മ്മാണ ശാല. ചെര്‍പ്ലശ്ശേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് പടക്കശാല [...]
The post ചേര്‍പ്ലശ്ശേരിയില്‍ പടക്ക നിര്‍മ്മാണശാല അപകടം: മരണം ആറായി appeared first on DC Books.