കേരളത്തില്‍ സമ്പന്നരും സാധാരണക്കാരനും എന്ന വ്യത്യാസമില്ലാതെ എല്ലാവരേയും ആകര്‍ഷിക്കുന്നവയാണ് തട്ടുകടകള്‍. ചൂടുള്ള ദോശയ്ക്കും ചമ്മന്തിയ്ക്കും ഓംലറ്റിനും കാത്തിരിക്കുന്നവര്‍ ഒത്തുകൂടുന്ന ഈ രുചിയുടെ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുണ്ട്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അന്ന്യംനിന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന ഓലമേഞ്ഞ ചായപ്പീടികയുടെ ധര്‍മ്മം തന്നെയാണ് തട്ടുകടകളും നിര്‍വ്വഹിക്കുന്നത്. തട്ടില്‍ കുട്ടിയദോശയുടെ ഇത്തിരി വട്ടത്തില്‍ ഒഴിക്കുന്ന കടുകു താളിച്ച ചമ്മന്തി, കപ്പബിരിയാണി, പൊരിച്ച കോഴിയുടെ കാല്‍, ചെറുകടികള്‍, കുപ്പിഭരണികളില്‍ ഉപ്പിലിട്ട നാട്ടുരുചികള്‍ എന്നിങ്ങനെ ഓരോ തട്ടുകടകളും വ്യത്യസ്ത രുചികളാണ് പകര്‍ന്നു നല്‍കുന്നത്. നമ്മുടെ തീന്‍മേശകള്‍ […]
The post അടുക്കളയിലും നിറയ്ക്കാം തട്ടുകട രുചികള്‍ appeared first on DC Books.