സമയം കൃത്യമാകുകയും ഒരു നല്ല തിരക്കഥ കിട്ടുകയും ചെയ്താല്‍ സംവിധായകനാകുമെന്ന് യുവതാരം പൃഥ്വിരാജ്. മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും പ്രധാനകഥാപാത്രങ്ങളാക്കാനാണ് തന്റെ മോഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒരു തമിഴ് ചാനലില്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കാവ്യതലൈവന്‍ വിജയകരമായി മുന്നേറുകയാണ്. ആ സിനിമയുമായി ബന്ധപ്പെട്ട ഒരു ടോക്ക് ഷോയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. സിനിമയില്‍ ഇപ്പോള്‍ തനിക്കുള്ള സ്ഥാനത്തില്‍ സംതൃപ്തനാണെന്നും പൃഥ്വിരാജ് പറഞ്ഞു.
The post മോഹന്‍ലാല്‍ ചിത്രമൊരുക്കാന്‍ പൃഥ്വിരാജിന് മോഹം appeared first on DC Books.