ആറര പതിറ്റാണ്ടുകളിലേറെയായി മലയാളികളുമായി ആത്മബന്ധം സ്ഥാപിച്ച കഥാകൃത്താണ് ടി.പത്മനാഭന്‍. ഈ കാലയളവില്‍ മനുഷ്യരുടെ ജീവിതത്തിലും സാഹിത്യത്തിലുമെല്ലാം നിരവധി മാറ്റങ്ങളുണ്ടായി. എന്നാല്‍ മലയാളിക്ക് ടി.പത്മനാഭന്റെ കഥകളോടുള്ള ഇഷ്ടം ഇന്നും വര്‍ദ്ധിച്ചു വരുന്നു. പ്രകൃതിയോടും മനുഷ്യനോടും സകല ജീവജാലങ്ങളോടുമുള്ള സ്‌നേഹം അന്തര്‍ധാരയായ കഥകളുമായി ടി.പത്മനാഭന്‍ സര്‍ഗജീവിതം തുടരുന്നു. അദ്ദേഹത്തിന്റെ കഥകളാകട്ടെ മലയാളത്തിന്റെ സ്വത്തായി തുടരുന്നു. ടി.പത്മനാഭന്റെ ഏറ്റവും പുതിയ പുസ്തകമാണ് നിങ്ങളെ എനിക്കറിയാം. തനിക്ക് ചുറ്റുമുള്ള ജീവിതമാണ് അദ്ദേഹം ഈ കഥകളിലൂടെ ആവിഷ്‌കരിക്കുന്നത്. അദ്ദേഹവും അദ്ദേഹത്തിനൊപ്പമുള്ളവരും ഇതില്‍ കഥാപാത്രങ്ങളാകുന്നു. ഒരുവേള […]
The post അക്ഷരങ്ങള്‍ കൊണ്ട് സ്‌നേഹപ്രപഞ്ചം സൃഷ്ടിക്കുന്ന കഥകള്‍ appeared first on DC Books.