റിലീസിനൊരുങ്ങുന്ന രജനീകാാന്ത് ചിത്രം ലിങ്കായ്ക്കെതിരെ പകര്‍പ്പവകാശ നിയമപ്രകാരം നിലനിന്ന കേസ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം. കെ.ആര്‍.രവി രത്തിനം എന്നയാളാണ് പരാതിക്കാരന്‍. മുല്ലൈവാനം 999 എന്ന പേരില്‍ താന്‍ എഴുതിയ തിരക്കഥ ലിങ്കാ ടീം മോഷ്ടിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഇത് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. സൊനാക്ഷി സിന്‍ഹയും അനുഷ്‌കയും നായികമാരാകുന്ന ലിങ്കാ സംവിധാനം ചെയ്യുന്നത് കെ.എസ് രവികുമാറാണ്. ഡിസംബര്‍ പന്ത്രണ്ടിനാണ് റിലീസ്.
The post ലിങ്കായ്ക്കെതിരെയുള്ള കേസ് തള്ളി appeared first on DC Books.