‘അമ്മേ, ദാ മുകളിലൊരു വലിയ പഴം. ഞാനതു പറിച്ചുതിന്നോട്ടെ?’ എന്നു പറഞ്ഞ് ആഞ്ജനേയന്‍ സര്‍വ്വശക്തിയുമെടുത്ത് സൂര്യബിംബത്തെ ലക്ഷ്യമാക്കി മേലോട്ടുകുതിച്ചു. മേഘങ്ങളെ കീറിമുറിച്ച് അവന്‍ മുന്നേറി. സൂര്യഭഗവാന്‍ തന്റെ രശ്മികളുടെ ചൂട് നൂറിരട്ടികൂട്ടി അവനെ തടയാന്‍ ശ്രമിച്ചു. അത് വകവയ്ക്കാതെ അവന്‍ മുന്നോട്ടു കുതിച്ചു. ഭയപ്പെട്ട സൂര്യഭഗവാന്‍ ഇന്ദ്രസഹായം തേടി. ദേവേന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ചു. മാരകശക്തിയുള്ള വജ്രായുധത്തിനുപോലും ആഞ്ജനേയന്റെ താടിയില്‍ മുറിവുണ്ടാക്കാനേ കഴിഞ്ഞുള്ളൂ. ഹനുവില്‍ അഥവാ താടിയില്‍ മുറിവേറ്റ ആ ധീരകുമാരന്‍ ലോകം മുഴുവന്‍ ഹനുമാന്‍ എന്ന […]
The post വായുപുത്രന്റെ വീരകഥകള്‍ appeared first on DC Books.