പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഭാഷയുടെ വേലിക്കെട്ടുകള്‍ തടസ്സമല്ലെന്ന് തെളിയിച്ച് നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ്. ദുരിതജീവിതം നയിക്കുന്ന അര്‍ബുദ രോഗികളുടെ പ്രശ്‌നങ്ങളിലേക്കാണ് തന്റെയും ഭാര്യയുടെയും അനുഭവം എടുത്തുകാട്ടി മാതൃഭാഷയില്‍ ഇന്നസെന്റ് ലോക്‌സഭയുടെ ശ്രദ്ധ ക്ഷണിച്ചത്. മലയാളത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം, സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇന്നസെന്റിന്റെ പ്രസംഗം തടസപ്പെടുത്തി. മലയാളം തര്‍ജമ ചെയ്യാന്‍ സഭയില്‍ സൗകര്യമില്ലെന്നായിരുന്നു സ്പീക്കറുടെ വാദം. തര്‍ജമ ലഭ്യമാണെന്ന് കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാര്‍ സ്പീക്കറെ അറിയിച്ചതോടെ ഇന്നസെന്റ് പ്രസംഗം തുടര്‍ന്നു അര്‍ബുദ രോഗികള്‍ക്ക് അടിയന്തിര ചികില്‍സാ […]
The post ലോക്‌സഭയില്‍ മലയാളത്തില്‍ കസറി ഇന്നസെന്റ് appeared first on DC Books.