രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത്, വാഗ്മി, സംഘാടകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു സി.എന്‍.ശ്രീകണ്ഠന്‍ നായര്‍. എന്നാല്‍ നാടകകൃത്ത്, നാടകപ്രവര്‍ത്തകന്‍ എന്നീ മേഖലകളിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മലയാള നാടകചരിത്രത്തില്‍ മാറ്റത്തിന്റെ ശബ്ദമായി മാറാന്‍ അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. രാമായണകഥയെ ആസ്പദമാക്കി സി.എന്‍ രചിച്ച നാടകത്രയത്തിന് നാള്‍ക്കുനാള്‍ പ്രചാരം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ദൈവീകപരിവേഷവും ആസുരപരിവേഷവും ചാര്‍ത്തി അമാനുഷരായി വാഴ്ത്തപ്പെടുന്ന കഥാപാത്രങ്ങളെ മാനുഷിക പരിസരത്തില്‍ അപഗ്രഥിക്കുകയാണ് സാകേതം, കാഞ്ചനസീത, ലങ്കാലക്ഷ്മി എന്നീ നാടകങ്ങളിലൂടെ അദ്ദേഹം […]
The post നാടകത്രയത്തിന് പുതിയ പതിപ്പ് appeared first on DC Books.