മദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നയത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെയും കോടതി നീരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാവും മാറ്റംവരുത്തുക. എന്നാല്‍ നയത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പത്തുവര്‍ഷത്തിനകം സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യവിമുക്തമാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. എന്നാല്‍, മദ്യനയത്തെ അനുകൂലിക്കുന്ന പ്രസ്താവനങ്ങളും വിമര്‍ശങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. തൊഴിലാളികളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണും. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസുകളിലെ വിധി വന്നശേഷമാവും അന്തിമ തീരുമാനമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഹെറിറ്റേജ് […]
The post മദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകും: മുഖ്യമന്ത്രി appeared first on DC Books.