ദൈനംദിന ജീവിതത്തിലെയും പ്രകൃതിയിലെയും, ചെറിയ ചെറിയ വസ്തുക്കളിലും ജീവികളിലും ചലനങ്ങളിലും ഒച്ചകളിലും സഞ്ചരിക്കുന്ന കവിതകളാണ് ബിജോയ് ചന്ദ്രന്റേത്. വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തിന്റെ കവിതകള്‍ തയ്യാറല്ല. പുതിയ സമാഹാരമായ തുമ്പിപിടിത്തത്തിലും ആ പതിവിന് മാറ്റമില്ല. തനിക്കു ചുറ്റുമുള്ളവ പഠിപ്പിക്കുന്ന പാഠങ്ങളില്‍ നിന്നാണ് ഇതിലെ കവിതകളും രൂപപ്പെട്ടിരിക്കുന്നത്. ഈ സമാഹാരത്തില്‍ ഭാഷ ഒരു വരിയിലും കവിതയായല്ലാതെ പ്രത്യക്ഷപ്പെടാന്‍ ധൈര്യപ്പെടുന്നില്ലെന്ന് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെടുന്നു. ഇതിലെ കാഴ്ചകള്‍ നവീനവും സൂക്ഷ്മവും ആണെന്ന് അദ്ദേഹം വിലയിരുത്തുന്നു. വി.വിജയകുമാറിന്റെ അവതാരിക ഈ […]
The post ചെറിയ കാര്യങ്ങളിലൂടെ സഞ്ചരിക്കുന്ന കവിതകള്‍ appeared first on DC Books.