ഇറാഖ് ആക്രമണകാലത്ത് തന്റെ ലൈബ്രറിയിലെ പുസ്തകങ്ങളെ സാഹസികമായി നാശത്തില്‍നിന്ന് രക്ഷിച്ച ആലിയ മുഹമ്മദ് ബേക്ക് എന്ന ധീരവനിതയെ മുഖ്യകഥാപാത്രമാക്കി പ്രൊഫ. എസ്. ശിവദാസ് രചിച്ച നോവലാണ് പുസ്തകമാലാഖയുടെ കഥ. പുസ്തകങ്ങളുടെ മാന്ത്രികശക്തി എത്ര അത്ഭുതകരമാണെന്ന് കാട്ടിത്തരുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. അമ്മൂമ്മക്കഥകള്‍ മാത്രം കേട്ട്, പറക്കുന്ന കുതിരയേയും രാജകുമാരനേയും മറ്റും സ്വപ്‌നം കണ്ടു ജീവിച്ച ഒരു പെണ്‍കുട്ടിയാണ് നോവലിലെ പ്രധാന കഥാപാത്രം. പ്രവാചകന്റെ കഥകേട്ട് ആവേശഭരിതയാകുന്ന അവള്‍ വായനയിലേക്കു വഴിതിരിയുന്നു. തുടര്‍ന്ന് കാതലുള്ള അനേകം കഥകള്‍ […]
The post പുസ്തകങ്ങളെ രക്ഷിച്ച മാലാഖ appeared first on DC Books.