2013 നവംബര്‍ പതിനാറിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ അവസാനിച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തോടെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞത്. കളിക്കളത്തില്‍ നിന്ന് ഒരു ബാറ്റ്‌സ്മാനു നേടാവുന്ന റിക്കോര്‍ഡുകളെല്ലാം നേടിയായിരുന്നു ആ മടക്കം. ഒരു കായികതാരത്തിന് കിട്ടാവുന്നതിലും അപ്പുറം ബഹുമതികള്‍ അദ്ദേഹത്തിനു നല്‍കിയ ഭാരതം അതേദിവസം തന്നെ തന്റെ ഉത്തമപുത്രന് ഭാരതരത്‌ന പുരസ്‌കാരവും നല്‍കി ആദരിച്ചു. 1989ല്‍ നവംബര്‍ 15ന് ടെസ്റ്റ് ക്രിക്കറ്റിലും ഡിസംബര്‍ 18ന് ഏകദിനത്തിലും പാക്കിസ്ഥാനെതിരെ പോരാടിക്കൊണ്ട് സച്ചിന്‍ അരങ്ങേറ്റം കുറിച്ചു. അന്നു മുതല്‍ […]
The post സച്ചിന്റെ ആത്മകഥ മലയാളത്തില്‍ appeared first on DC Books.