സമകാലിക കലയിലെ നിറങ്ങളും കാഴ്ചകളും കരവിരും സംഗമിക്കുന്ന ബിനാലെയുടെ രണ്ടാം പതിപ്പിന് കൊച്ചി ഒരുങ്ങി. ലോകം വരയ്ക്കുന്ന കാഴ്ചകളും, തീര്‍ക്കുന്ന രൂപങ്ങളും ഇനി കൊച്ചിയുടെ മടിത്തട്ടില്‍ കാണാം. ഡിസംബര്‍ 12ന് ഉച്ചക്ക് 12ന് രണ്ടാമത് കൊച്ചി ബിനാലെക്ക് തുടക്കമാകും. ആസ്പിന്‍വാള്‍ ഹൗസ്, ദര്‍ബാര്‍ ഹാള്‍, പെപ്പര്‍ ഹൗസ്, തുടങ്ങി എട്ട് വേദികളിലായാണ് വരയുടെയും, കരവിരുതിന്റെയും ലോകമൊരുങ്ങുന്നത്. ചരിത്രമുറങ്ങുന്ന ഫോര്‍ട്ട്‌കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസാണ് ബിനാലെയുടെ പ്രധാന വേദി. ബിനാലെ രണ്ടാം പതിപ്പ് നടക്കുന്ന എട്ടു വേദികളില്‍ ഏഴും ഫോര്‍ട്ട് കൊച്ചിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. […]
The post കൊച്ചി ബിനാലെ ഡിസംബര്‍ 12 മുതല്‍ appeared first on DC Books.