ബാര്‍ കോഴ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷത്തിന്റെ ബഹളം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേള പല തവണ തടസപ്പെട്ടു. ചോദ്യോത്തരവേളയിലെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തരുതെന്ന് മാധ്യമങ്ങളെ സ്പീക്കര്‍ വാക്കാല്‍ വിലക്കി. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് […]
The post മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം appeared first on DC Books.