ധനമന്ത്രി കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് കേസുമായി തന്റെ സന്ദര്‍ശനത്തെ ബന്ധപ്പെടുത്തേണ്ടതില്ല. കൂടിക്കാഴ്ചയില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്തിന്റെ ധനമന്ത്രിയെന്ന നിലയില്‍ പല കാര്യങ്ങള്‍ക്ക് മാണിയുമായി ചര്‍ച്ച നടത്തേണ്ടി വരും. ബാര്‍ കോഴ കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മാണി കുറ്റക്കാരനാണെന്ന നിഗമനത്തില്‍ എത്തിയിട്ടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പ്രാഥമിക നടപടി മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും […]
The post മാണിയെ കണ്ടതില്‍ അസ്വാഭാവികതയില്ല: ചെന്നിത്തല appeared first on DC Books.