ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. കേസില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ബഹളം കൂട്ടിയത്. ചോദ്യോത്തരവേളയ്ക്ക് മുമ്പായി തന്നെ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കണമെന്നായിരുന്നു കോടിയേരിയുടെ ആവശ്യം. എന്നാല്‍ അങ്ങനൊരു കീഴ്‌വഴക്കമില്ലെന്നും ശൂന്യവേളയില്‍ അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. സ്പീക്കറുടെ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധവുമായി എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും കുത്തിയിരിപ്പ് […]
The post മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു appeared first on DC Books.