സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധനം പിന്‍വലിച്ചു. ഡിസംബര്‍ 18ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം. മദ്യനയത്തിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ പൂട്ടിയ 418 ബാറുകളില്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി പരിഗണിച്ച് ദേശീയ പാതയോരങ്ങളിലേയും സംസ്ഥാന ഹൈവേകളുടെ സമീപത്തും പ്രവര്‍ത്തിക്കുന്ന പത്തുശതമാനം ബിവറേജസ് വില്പനശാലകള്‍ വരുന്ന ജനവരി ഒന്നിന് പൂട്ടാനും തീരുമാനമായി. ബാറുകള്‍ക്കുള്ള ബിയര്‍ പാര്‍ലര്‍ ലൈസന്‍സ്, ഞായറാഴ്ച െ്രെഡഡേ പിന്‍വലിക്കല്‍ എന്നിവ എന്ന് നിലവില്‍ വരണമെന്ന് എക്‌സൈസ് വകുപ്പ് […]
The post ഞായറാഴ്ചകളിലെ ഡ്രൈ ഡേ പിന്‍വലിച്ചു appeared first on DC Books.