സദാചാര പോലീസ് നമ്മുടെ നാട്ടില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്താണ് സദാചാരമെന്നറിയാത്ത ചിലര്‍ നിരപരാധികള്‍ക്കെതിരെ വാളോങ്ങിയപ്പോള്‍ അതിനെതിരെ നിരവധി പ്രതിഷേധ പ്രസ്ഥാനങ്ങള്‍ ഉണ്ടായി. ഇന്ന് സദാചാര പോലീസിങിനെതിരെയുള്ള പ്രതിഷേധം ഇന്ത്യയെങ്ങും വ്യാപിച്ചിരിക്കുന്നു. അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു പ്രതിഷേധത്തിന് ഡി സി ബുക്‌സ് മുന്നിട്ടിറങ്ങുകയാണ്. സദാചാരത്തിന്റെ ആധുനികമുഖങ്ങള്‍ക്കെതിരെ പുസ്തകം പ്രകാശിപ്പിച്ച് പ്രതിഷേധിക്കാം. കേരളം മുഴുവന്‍ വേദിയാക്കിക്കൊണ്ടുള്ള ഒരു പ്രതിഷേധമായി ഇതിനെ വ്യാഖ്യാനിക്കാം. ചുംബനസമരം സദാചാര പോലീസിങിനെതിരെയുള്ള സ്വാഭാവികപ്രതിഷേധമായി കണക്കാക്കിക്കൊണ്ട് അതിനെ പിന്തുണയ്ക്കാന്‍ സാഹിത്യ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ […]
The post സദാചാര ഗുണ്ടായിസത്തിനെതിരെ പുസ്തകം പ്രകാശിപ്പിച്ച് പ്രതിഷേധിക്കാം appeared first on DC Books.