അശ്വതി ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടി വരും. ജോലി സംബന്ധമായി ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കും. കുടുംബാഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകില്ല. പൊതുജനങ്ങളുമായി കലഹിക്കാനിടവരും. അതിര്‍ത്തിതര്‍ക്കം സംബന്ധമായി അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഭരണി ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയം. മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പ്രതീക്ഷിക്കാത്ത സമയത്ത് ആശുപത്രി ചിലവുകള്‍ വന്നുചേരുന്നതിനാല്‍ കയ്യില്‍ പണം തങ്ങുകയില്ല. ഏത് മേഖലയില്‍ പ്രവര്‍ത്തിച്ചാലും ആ മേഖലയില്‍ വിജയം കണ്ടെത്തും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഡിസംബര്‍ 21 മുതല്‍ 20 വരെ ) appeared first on DC Books.