പ്രസിദ്ധ മലയാള സാഹിത്യകാരന്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1911 മെയ് 11ന് എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. 1966ല്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. 1931 മുതല്‍ പത്തു വര്‍ഷത്തോളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്ന വൈലോപ്പിള്ളി 1968-71 കാലയളവില്‍ കേരള സാഹിത്യ അക്കാദമി അംഗവുമായിരുന്നു. 1947ല്‍ ആദ്യ കവിതാ സമാഹാരമായ ‘കന്നിക്കൊയ്ത്ത്’ പ്രസിദ്ധീകരിച്ചു. ശ്രീരേഖ, കുടിയൊഴിയല്‍, ഓണപ്പാട്ടുകാര്‍, […]
The post വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമവാര്‍ഷികദിനം appeared first on DC Books.