വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് നിര്‍ണായകം എന്ന് പേരിട്ടു. വി.കെ.പിക്ക് വേണ്ടി ബോബി സഞ്ജയ് ടീം തിരക്കഥ എഴുതുന്ന ചിത്രം അതിവേഗത്തില്‍ മൈസൂരില്‍ ചിത്രീകരിച്ചു വരുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക. നേരത്തെ നിക്കി ഗല്‍റാണി നായികയാവുമെന്ന് കേട്ടിരുന്നെങ്കിലും ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം അവര്‍ ഒഴിവാകുകയായിരുന്നു. ബോബി സഞ്ജയ് ടീമിന്റെ മുന്‍ചിത്രങ്ങള്‍ പോലെ കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് നിര്‍ണായകം. സമൂഹത്തിന് ശക്തമായ ഒരു സന്ദേശവും ചിത്രം നല്‍കുന്നു.
The post വി.കെ.പിയുടെ നിര്‍ണായകം മൈസൂരില്‍ പുരോഗമിക്കുന്നു appeared first on DC Books.