മലയാളിയുടെ ഗൃഹാതുരസ്മരണങ്ങളില്‍ ഒഴിവാക്കാനാവാത്ത നാമമാണ് ആകാശവാണി. ദൃശ്യമാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും ഈ പുഷ്‌കരകാലത്തു നിന്ന് മുപ്പത് ശതകം പിന്നോട്ടു സഞ്ചരിച്ചാല്‍ കേള്‍ക്കാം, ആകാശത്തുനിന്ന് ഒഴുകിവന്ന ആ ശബ്ദം… ആക്‌ഷേപഹാസ്യത്തിന്റെ അവസാനവാക്കായിരുന്ന കണ്ടതും കേട്ടതും, ഞായറാഴ്ചകളിലെ ഉച്ചയെ സംഗീതസാന്ദ്രമാക്കിയിരുന്ന രഞ്ജിനി, പ്രഭാതങ്ങളില്‍ നമ്മെ വിളിച്ചുണര്‍ത്തിയിരുന്ന പ്രഭാതഭേരി, കൃഷിപാഠങ്ങള്‍ ഓരോ വീട്ടിലും എത്തിച്ച വയലും വീടും അങ്ങനെ നിരവധി വ്യത്യസ്ത ശ്രവണ പരിപാടികളുടെ ശബ്ദരേഖ. പ്രക്‌ഷേപണകലയെ ആദ്യമായി നമ്മുടെ നാടിനു പരിചയപ്പെടുത്തിയ ആകാശവാണിക്ക് ഒരു സുവര്‍ണ്ണകാലഘട്ടമുണ്ടായിരുന്നു. ശബ്ദത്തിലൂടെ ഭവനങ്ങളില്‍ വിരുന്നിനെത്തിയവരെ […]
The post ഗൃഹാതുരത്വമുണര്‍ത്തി ആകാശവാണിയുടെ കഥ appeared first on DC Books.