അക്ഷരങ്ങള്‍ കൊളുത്തിയ അഗ്നിയാണ് എക്കാലത്തും അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ ചുട്ടുചാമ്പലാക്കിയിട്ടുള്ളത്. അതിന്റെ ജ്വാലകള്‍ കാലങ്ങളോളം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും, അധികാരസ്ഥാനങ്ങളിലിരിക്കുന്നവരെ തെറ്റുകളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. ലോകത്തെവിടെയും ഈ പ്രതിഭാസം നടന്നിട്ടുണ്ട്. അതുകൊണ്ടാണ് 1787ല്‍ ബ്രിട്ടനിലെ ഒരു പാര്‍ലമെന്ററി സംവാദത്തില്‍ എഡ്മണ്ട് ബര്‍ക്ക് പത്രപ്രവര്‍ത്തനത്തെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് വിളിച്ചതും, ഇന്നും നാം അത് ഏറ്റുപറയുന്നതും. കേരളത്തില്‍ നിലനിന്നിരുന്ന അമിതമായ രാജഭക്തി, അനാചാരങ്ങള്‍, ബ്രിട്ടീഷ് ഭരണം തുടങ്ങിയവയ്ക്കെതിരെ അക്ഷീണം പടപൊരുതിയ മഹത്തുക്കളായ പത്രപ്രവര്‍ത്തകര്‍ നമുക്കുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള, […]
The post അക്ഷരങ്ങള്‍ പടവാളാക്കിയവരുടെ കഥ appeared first on DC Books.