കേവലഭൂരിപക്ഷം നേടി ബിജെപി അധികാരമുറപ്പിച്ച ജാര്‍ഖണ്ഡില്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് രഘുവര്‍ ദാസ് മുഖ്യമന്ത്രിയായേക്കും. അങ്ങനെയെങ്കില്‍ ആദിവാസി പിന്നോക്ക സമുദായക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ജാര്‍ഖണ്ഡില്‍ സമുദായത്തിനു പുറത്തു നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കും രഘുവര്‍. തിരഞ്ഞെടുപ്പു സമയത്ത് അര്‍ജുന്‍ മുണ്ടയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ജാര്‍ഖണ്ഡില്‍ മുന്നു തവണ മുഖ്യമന്ത്രിയായിരുന്ന മുണ്ടയ്ക്ക് പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ആയില്ല. ഘര്‍സാവനില്‍ നിന്നും ജനവിധി തേടിയ മുണ്ട ദയനീയമായി പരാജയപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആളെ […]
The post ജാര്‍ഖണ്ഡില്‍ രഘുവര്‍ ദാസ് മുഖ്യമന്ത്രി ആയേക്കും appeared first on DC Books.