മോദി തരംഗം രാജ്യത്ത് ഉണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. ഇതുമൂലമാണ് മഹാരാഷ്ട്രയിലെ ലോക്‌സഭ – നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചത്. കശ്മീര്‍, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചതും മോദി തരംഗമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന മുഖപത്രമായ സമ്‌നയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാര്‍ഖണ്ഡില്‍ ഒറ്റകക്ഷി ഭരണം നേടാനായത്. ജാര്‍ഖണ്ഡിലെ എല്ലാ വിജയത്തിന്റെയും ക്രെഡിറ്റ് മോദിക്കും അമിത് ഷായ്ക്കുമാണെന്നും മുഖപ്രസംഗത്തില്‍ ഉദ്ധവ് താക്കറെ പറയുന്നു. […]
The post മോദി തരംഗമുണ്ടെന്ന് ഉദ്ധവ് താക്കറെ appeared first on DC Books.