നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശിനി ഷേമ അലക്‌സാണ്ടറാണ് വധു. ഡിസംബര്‍ 27ന് രാവിലെ ഏഴരയ്ക്ക് കൊച്ചിയിലെ അനൂപിന്റെ വീട്ടില്‍ വച്ചായിരുന്നു തികച്ചും ലളിതമായ വിവാഹം. അഞ്ചു വര്‍ഷക്കാലമായി അനൂപിന്റെ അടുത്ത സുഹൃത്തായിരുന്നു ഷേമ. സൗഹൃദം പ്രണയത്തിനു വഴിമാറിയപ്പോള്‍ ഇരുവരുടെയും കുടുംബങ്ങള്‍ ചേര്‍ന്ന് വിവാഹം നിശ്ചയിക്കുകയായിരുന്നു. പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ. കോഴിക്കോട് ബാലുശേരി പറമ്പത്തുവീട്ടില്‍ പി.ഗംഗാധരന്‍ നായരുടെയും ഇന്ദിരാമേനോന്റെയും മകനാണ് അനൂപ്.
The post അനൂപ് മേനോന്‍ വിവാഹിതനായി appeared first on DC Books.