മുംബൈയില്‍ മരത്തടികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. മുംബൈയിലെ ഭീവാണ്ടിയില്‍ ഡിസംബര്‍ 27ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് തീപിടിത്തമുണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന നാലു പേരെ രക്ഷപ്പെടുത്തി. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
The post മുംബൈയില്‍ തടി ഗോഡൗണില്‍ തീപിടിത്തം; എട്ടു മരണം appeared first on DC Books.