ബാലസാഹിത്യകൃതികള്‍ എഴുതി വിജയിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുട്ടിയുടെ മനസ്സിന്റെ വ്യാപാരം അറിഞ്ഞ് അത് നിര്‍വഹിക്കുക ശ്രമകരം തന്നെയാണ്. കുട്ടിയുടെ ശ്രദ്ധ പിടിച്ചുപറ്റാനും സംശയങ്ങള്‍ നിവാരണം ചെയ്യാനും അവന് ഗ്രഹിക്കുന്ന രീതിയില്‍ എഴുതാനും സാധിക്കണം. ശാസ്ത്ര സംബന്ധമായ ലേഖനങ്ങളാണ് എഴുതുന്നതെങ്കില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഇത്തരത്തില്‍ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ് പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്റെ അല്പം ആനക്കാര്യം. തികച്ചും സ്വാഭാവികവും നാടകീയവുമായാണ് അല്പം ആനക്കാര്യത്തിലെ ഓരോ ലേഖനങ്ങളും തുടങ്ങുന്നത്. […]
The post കുട്ടികള്‍ അറിയാന്‍ അല്പം ആനക്കാര്യങ്ങള്‍ appeared first on DC Books.