പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ ഒറ്റുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. 1996ല്‍ മാരാരിക്കുളത്ത് തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടി.കെ.പളനി ഉള്‍പ്പടെയുള്ളവരാണ് സ്മാരകം തകര്‍ത്തതിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തിയ പ്രതികള്‍ കുറ്റക്കാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കണ്ടെത്തിയ പ്രതികളാണിവര്‍. പാര്‍ട്ടി ഇവര്‍ക്കെതിരേ എടുത്ത നടപടി പുനപരിശോധിക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം സംസ്ഥാന […]
The post കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാര്‍: വി.എസ്.അച്യുതാനന്ദന്‍ appeared first on DC Books.